Monday, May 12, 2025

വിവാഹ പിറ്റേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടി; കാർ നിർത്താൻ ആവശ്യപ്പെട്ട് കടന്നുകളഞ്ഞു

Must read

- Advertisement -

മലപ്പുറം (Malappuram) : മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി കാമുകനോടൊപ്പം ഒളിച്ചോടി. (A young woman eloped with her boyfriend the day after her wedding in Malappuram.) മലപ്പുറം പരപ്പനങ്ങാടിയിൽ ആണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ വിവാഹം. ശനിയാഴ്ച ഭർത്താവിനൊപ്പം വിവാഹ സൽക്കാരത്തിന് പോകുമ്പോൾ ഒരു സുഹൃത്തിനെ കാണണമെന്നും കാർ നിർത്താനും യുവതി ആവശ്യപ്പെട്ടു.

പിന്നാലെ കാമുകന്‍റെ വാഹനത്തിൽ ഇവർ കടന്നു കളയുകയായിരുന്നു. ഭർതൃ വീട്ടുകാർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഇതോടെ താനൂർ ഉള്ള കാമുകന്‍റെ വീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തി പൊലീസ് കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന് യുവതിയുടെ ആവശ്യപ്രകാരം, കോടതി ഇതിന് അനുമതി നൽകി.

See also  സുഹൃത്തിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ പ്രവാസിയായ നീരജ് നാട്ടിലെത്തിയത്; ഭാര്യക്കൊപ്പം കശ്മീർ കണ്ട് മടങ്ങാനിരിക്കെ ഭീകരർ ജീവനെടുത്തു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article