കട്ടർ തെങ്ങ് മുറിക്കുന്നതിനിടെ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

Written by Web Desk1

Published on:

മലപ്പുറം (Malappuram) : തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം. തൃപ്പങ്ങോട്ട് സ്വദേശി നിയാസാണ്(35) മരിച്ചത്. അയല്‍വാസിയുടെ വീട്ടുവളപ്പിലുള്ള തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം.

തെങ്ങിനു മുകളില്‍ കയറി മുറിക്കുന്നതിനിടെയാണ് കട്ടര്‍ തെന്നി കഴുത്തില്‍ തട്ടുന്നത്. ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്ന് താഴെ വീണു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

See also  താലൂക്ക് ആശുപത്രിയിലെ ചികിത്സ പിഴവ്: ഡോക്ടർക്കെതിരെ കേസ്

Leave a Comment