Friday, April 4, 2025

കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിയുടെ അരി മോഷ്ടിച്ചു ; ദൃശ്യങ്ങൾ പുറത്ത്

Must read

- Advertisement -

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി മോഷ്ടിച്ചതായി റിപ്പോർട്ട്. അരിക്കടത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്.. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

രാത്രിയുടെ മറവിൽ അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ മോഷ്ടിച്ച് കടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകി.

നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധിക‍ൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിമോഷണം നടത്തി. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ല. അതും മോഷ്ടിച്ച് കടത്തിക്കൊണ്ടു പോവുകയാണെന്ന് പരാതിക്കാരനായ ഹുസൈൻ ബാബു പറഞ്ഞതായാണ് റിപ്പോർട്ടർ ടി വി ചാനൽ പറയുന്നത്.

See also  ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ ആർക്കും -മന്ത്രി ജി.ആർ അനിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article