കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Written by Web Desk1

Updated on:

റാന്നി: . അയിരൂര്‍ (Ayiroor)പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. സ്‌കൂളില്‍ കളിക്കുന്നതിനെ വീണ് കൈയ്ക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

പ്ലാങ്കമണ്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആരോണ്‍. വ്യാഴാഴ്ച വൈകിട്ടാണ് ആരോണിനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ ആരോണിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു.

ഇതിനെ തുടര്‍ന്ന് രാത്രി 10 മണിയോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പറ്റിയ ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റാന്നി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു.

Related News

Related News

Leave a Comment