Thursday, April 17, 2025

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍, ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും

ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ഉണ്ടായിരുന്നത്.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ വിശദീകരണം നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമാമായി ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി.

കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്. അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് ഉയര്‍ത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നല്‍കിയിരുന്നു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ഉണ്ടായിരുന്നത്.

ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരുമായി എന്‍ പ്രശാന്ത് ഏറ്റുമുട്ടലില്‍ ആയിരുന്നു. അച്ചടക്ക നടപടിക്കു പിന്നാലെ ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടിസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. 6 മാസത്തേക്ക് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

See also  ‘ക്ലിഫ് ഹൗസിൽ പുലി ഇറങ്ങിയെങ്കിൽ കേരളം രക്ഷപ്പെട്ട് പോയേനെ’: സന്ദീപ് വാര്യർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article