- Advertisement -
തലശ്ശേരി (Thalasseri) : മുഖ്യമന്ത്രി പിണറായി വിജയൻ എന്നെന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.
കോടിയേരി വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് ആണ്ട്. പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വൈകിട്ട് തലശേരിയിൽ അനുസ്മരണ യോഗം നടക്കും.