Saturday, April 19, 2025

നാടിനെ നടുക്കിയ കസേരക്കൊമ്പൻ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞു…

Must read

- Advertisement -

എടക്കര (Edakkara) : മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. (The wild cat that was creating terror when it reached the population center fell down.) രണ്ടു മാസത്തോളമായി പ്രദേശത്തു വിഹരിച്ചു നടന്നിരുന്ന കാട്ടാനയാണ് അർധരാത്രിയിൽ, തുറന്നുകിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്നു വനംവകുപ്പ് പറഞ്ഞു.

രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്നു വിളിച്ചത്. ജനവാസ കേന്ദ്രങ്ങളിൽനിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

See also  ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. സന്നിധാനത്ത് വിഐപി പരിഗണന നൽ കിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; സംഭവത്തിൽ റിപ്പോർട്ട് തേടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article