Saturday, April 5, 2025

കേന്ദ്രം കർഷകരുമായി ഇന്ന് വൈകിട്ട് ചർച്ച നടത്തും….

Must read

- Advertisement -

ന്യൂഡൽഹി (New Delhi) : ‘ദില്ലി ചലോ’ (Delhi Chalo) മാർച്ചിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷങ്ങൾക്കു പിന്നാലെ കർഷക സംഘടന (Farmers’ Association) കളുമായി ഇന്ന് കേന്ദ്ര മന്ത്രിമാർ (Union Ministers) ചർച്ച നടത്തും. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഡിൽ (Chandigarh) വച്ച് ചർച്ച നടത്താമെന്ന് കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ഓൺലൈൻ യോഗത്തിനു തയാറാണെന്ന് കേന്ദ്രം അറിയിച്ചെങ്കിലും എല്ലാവർക്കും പങ്കെടുക്കാന്‍ സാധിക്കാത്തതിനാൽ‌ ചർച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ (Union Minister Piyush Goyal) നേതൃത്വത്തിലായിരിക്കും ചർച്ച. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം (Samyukta Kisan Morcha), കിസാൻ മസ്ദൂർ സംഘർഷ് സമിതി (Kisan Mazdoor Conflict Committee) എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.

പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ട്രെയിൻ തടയുമെന്ന് കർഷക സംഘടനകൾ (Farmers’ organizations) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചർച്ച നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ സംയമനം പാലിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കണ്ണീർവാതകവും ജലപീരങ്കിയും റബർ ബുള്ളറ്റുകളും ഉപയോഗിച്ചു കർഷകരെ തുരത്താൻ ഹരിയാന പൊലീസ് (Haryana Police) ശ്രമിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള കണ്ണീർവാതക പ്രയോഗം (Use of tear gas) ഇന്നലെയും തുടർന്നു. പൊലീസ് നടപടികളിൽ 56 പേർക്കു പരുക്കേറ്റു. 24 പൊലീസുകാർക്കും പരുക്കേറ്റതായി ഹരിയാന‍ സർക്കാർ (Haryana Govt) അറിയിച്ചു. മൂന്നാം തവണയാണ് കർഷകരുമായി സർക്കാർ ചര്‍ച്ചയ്ക്ക് എത്തുന്നത്. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.

See also  വയോധികയെ ആക്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article