Monday, May 19, 2025

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി തീയേറ്ററിലെ സീലിങ് അടർന്നു വീണു…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി തീയേറ്ററിലെ സീലിങ് അടർന്നു വീണതിനെ തുടർന്ന് ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. പഴയ അത്യാഹിത വിഭാഗത്തിന് ഭാഗത്തുള്ള പ്ലാസ്റ്റിക് സർജറി തിയേറ്ററിലെ സീലിങ് ആണ് കനത്ത മഴയെ തുടർന്ന് അടർന്നു വീണത്. മഴയിൽ ഇവിടെ ചോർച്ച കണ്ടെത്തിയിരുന്നു. സംഭവം നടന്നിട്ട് രണ്ടുദിവസം ആയെങ്കിലും അധികൃതർ ഇത് പുറത്ത് അറിയിച്ചില്ലെന്ന ആരോപണമുണ്ട്.

ഇവിടെ അറ്റകുറ്റപ്പണികൾ തീർത്തത് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു. സീലിംങ് വീണത് പ്രവർത്തന സമയത്തല്ലായിരുന്നതിനാൽ ആളപായം ഒഴിവായി. ഇവിടെ നടത്താനിരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. ഇത് താൽക്കാലികമായി ദന്തൽ കോളേജിന്റെ ഭാഗത്തേക്ക് മാറ്റാനാണ് തീരുമാനം. സംഭവം ചർച്ച ചെയ്യാൻ തീയേറ്റർ കമ്മിറ്റി വരുന്ന തിങ്കളാഴ്ച യോഗം ചേരും എന്നാണ് അറിയുന്നത്.

അതേസമയം മെഡിക്കൽ കോളേജിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നങ്ങൾ നിരന്തരം പരിഹരിക്കാറുണ്ടെന്ന് സൂപ്രണ്ട് ഡോ: ബി എസ് സുനിൽകുമാർ പറഞ്ഞു

See also  അനധികൃതമായി ജോലിക്ക് ഹാജരാകാതെ അവധിയില്‍ തുടരുന്ന മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article