Thursday, November 13, 2025

എസ്എടി ആശുപത്രിയില്‍ പ്രസവിച്ച ശിവപ്രിയയുടെ മരണത്തിന് കാരണം ‘അസിനെറ്റോബാക്ടര്‍’; പ്രവേശിക്കുക മുറിവുകളിലൂടെ, ആന്തരികാവയവങ്ങളെ ബാധിക്കും…

സ്വാഭാവിക പ്രസവമായിരുന്നു ശിവപ്രിയയുടേത്. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ഗര്‍ഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു.

Must read

തിരുവനന്തപുരം (Thiruvananthapuram) : എസ്എടി ആശുപത്രിയില്‍ പ്രസവിച്ച ജെ ആര്‍ ശിവപ്രിയ (26) 18-ാം ദിവസം മരിക്കാനിടയായത് ‘അസിനെറ്റോബാക്ടര്‍’ ബാക്ടീരിയയുടെ സാന്നിധ്യം കാരണമെന്ന് റിപ്പോര്‍ട്ട്. (JR Sivapriya (26), who gave birth at SAT Hospital, died on the 18th day due to the presence of ‘Acinetobacter’ bacteria, according to a report.) മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്. ഇതില്‍ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തില്‍ പ്രവേശിക്കുക.

വൃത്തിഹീനമായ ഏതു സാഹചര്യത്തിലും ഈ ബാക്ടീരിയ വളരാന്‍ ഇടയാക്കുമെങ്കിലും ആശുപത്രി സാഹചര്യങ്ങളില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു. പ്രസവശേഷമുള്ള തുന്നല്‍ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്നാണു നിഗമനം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

ശിവപ്രിയ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണം അണുബാധയെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

ഒക്ടോബര്‍ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും ചെയ്തു. ഇത് അണുബാധയെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്വാഭാവിക പ്രസവമായിരുന്നു ശിവപ്രിയയുടേത്. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ഗര്‍ഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യ നില മോശമാകുകയായിരുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുകള്‍ പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article