Saturday, April 5, 2025

വിവാഹമണ്ഡപത്തിലേക്ക് പോകും വഴി കാറിന് തീ പിടിച്ചു……

Must read

- Advertisement -

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ നവവധു സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. വിവാഹമണ്ഡപത്തിലേക്ക് പോകും വഴിയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. സമീപത്തെ ചുമട്ടു തൊഴിലാളികളും ഫയർഫോഴ്സും പൊലീസും ചേർന്ന് തീ അണച്ചതോടെ വൻ അപകടം ഒഴിവായി. ആലപ്പുഴ സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇടപ്പള്ളി സിഗ്നലിന് സമീപമെത്തിയപ്പോൾ കാറിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ട ചുമട്ടുതൊഴിലാളികളാണ് ഇവരെ വിവരമറിയിച്ചത്.

പുറത്തിറങ്ങാനായി കാറിന്‍റെ വാതിലുകൾ തുറക്കാനാകാതെ വന്നതോടെ വധുവും കൂട്ടരും പരിഭ്രാന്തരായി. വാതിൽ തുറന്നു പുറത്തിറങ്ങിയ പാടെ കാറിന്‍റെ എൻജിനിൽ നിന്ന് തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ചു.

വധുവിനെയും ബന്ധുക്കളെയും മറ്റൊരു കാറിൽ വിവാഹമണ്ഡപത്തിലേക്ക് അയച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിത്തത്തിന് കാരണമെന്നാണ പ്രാഥമിക നിഗമനം.

See also  ഭാര്യയെയും മകളെയുമടക്കം 3 പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച യുവാവ് പിടിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article