Friday, April 4, 2025

വരനെത്തിയത് വിചിത്രമായ രീതിയിൽ, കോളടിച്ചത് കുട്ടികൾക്ക്, ഒടുവിൽ സംഭവിച്ചത്

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : വിവാഹസങ്കൽപ്പങ്ങൾ (Marriage Ideas) പലർക്കും പലവിധമാണ്. വേറിട്ട രീതിയിൽ വ്യത്യസ്ത ആശയങ്ങൾ (Different ideas) അവതരിപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇവരെ സഹായിക്കുന്നതിനായി നിരവധി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പു (Event Management Group) കളും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലാണെങ്കിൽ വരന്റെ ബന്ധുക്കൾ തന്നെ പാട്ടും നൃത്തവും ചെയ്ത് ഒരു ആഘോഷമാക്കി മാറ്റിയാണ് വിവാഹവേദിയിലേക്ക് വരനെ എത്തിക്കാറുളളത്. പൂവുകൾ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിലല്ലാതെ വരനെ കുതിരപ്പുറത്തും ആനപുറത്തും വരെ എത്തിക്കാറുണ്ട്.

എന്നാൽ അവയിൽ നിന്നും പൂർണമായും വ്യത്യസ്തമായി നിൽക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.വൈറലായ വീഡിയോയിൽ വരൻ കടന്നുവരുന്നത് ഒരു കാറിൽ തന്നെയാണ്. കാറിന്റെ അലങ്കാരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിവാഹവേദിയിലേക്ക് കാർ കടന്നുവരുന്നത് കണ്ടാൽ ഒരു സ്നാക്സ് ഷോപ്പ് കടന്നുവരുന്നത് പോലെ തോന്നും. പല രുചികളിലുളള ബിംഗോ പാക്കറ്റുകൾ അലങ്കാരമാക്കിയാണ് കാർ എത്തിയിരിക്കുന്നത്. അതുകണ്ട് ചിരിക്കുന്ന നിരവധിയാളുകളെയും വീഡിയോയിൽ കാണാവുന്നതാണ്. ഈ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.

സാ​റ്റ്പൽ യാദവ് എന്ന പേരുളള ഇൻസ്​റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ വീഡിയോക്ക് 1.7മില്ല്യൺ ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ചിലർ ചോദിക്കുന്നത് സ്നാക്സുകൾ വിവാഹത്തിനെത്തുന്ന കുട്ടികൾക്ക് കൊടുക്കാനുളള സ്‌നേഹസമ്മാനമാണോയെന്നാണ്. ചിലർ ഇതൊരു ഒ​റ്റപ്പെട്ട സംഭവമാണെന്നും പ്രതികരിച്ചിട്ടുണ്ട്,

See also  `കെ മുരളീധരൻ വൈകാതെ കോൺഗ്രസ് വിടും’; പത്മജ വേണുഗോപാൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article