Tuesday, May 20, 2025

ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

Must read

- Advertisement -

ഷൊര്‍ണൂര്‍: (Shornur) : ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. സഹയാത്രക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാവിഭാഗവും കഴിഞ്ഞദിവസം മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പാല (Shornur Railway Bridge at Bharatapuzha) ത്തിന് താഴെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയെ കാണാനില്ലെന്ന് റെയില്‍വേ പോലീസിന് പരാതി ലഭിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി 12 മണിയോടെ കടന്നുപോയ നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ എ.സി. കോച്ചി (AC of Nizamuddin Express Kochi) ല്‍ യാത്രചെയ്തിരുന്നയാള്‍ പുഴയിലേക്ക് ചാടിയെന്ന് സഹയാത്രക്കാരന്‍ ടിക്കറ്റ് പരിശോധകനെ അറിയിക്കുകയായിരുന്നു. ടിക്കറ്റ് പരിശോധകന്‍ പോലീസ് കണ്‍ട്രോള്‍ റൂം വഴി ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിനെയും അറിയിച്ചു. 12.30-ന് വിവരം ലഭിച്ച പോലീസ് അഗ്‌നിരക്ഷാസേനയുമായി തിരച്ചില്‍ തുടങ്ങി.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരവരെയും പിന്നീട് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ 13 അംഗ സംഘത്തിലെ ഒരാളെയാണ് കാണാതായതെന്നായിരുന്നു പരാതി.

See also  വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കിൽ വെള്ളം കയറി;നാലു ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി,നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article