ചക്കിട്ടപാറ (Chakkittapara) : പെരുവണ്ണാമൂഴി – ചെമ്പനോട റോഡി (Peruvannamoozhi – Chembanoda Road) ൽ പന്നിക്കോട്ടൂർ വയൽ മേഖല (Pannikotoor field area) യിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു. വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപെട്ടു. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളും മരുതോങ്കര (Mother and daughter Maruthonkara hail from Perampra) യിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നേരിട്ടത്. ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിനു മുകളിലേക്കാണ് കാട്ടുപോത്ത് വീണത്. ബോണറ്റ്, ലൈറ്റ് എന്നിവ തകർന്നു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്. കാട്ടുപോത്ത്, ആന, മാൻ, പന്നി ഉൾപ്പെടെ ഇറങ്ങാറുള്ള പ്രദേശത്ത് സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്ത് വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.