- Advertisement -
ശബരിമല മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്ക അങ്കി ഡിസംബർ 26 വൈകിട്ട് സന്നിധാനത്തെത്തും. വൈകിട്ട് 6.30നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. തങ്ക അങ്കി എത്തുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ആറ് മണി വരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ പ്രവേശിപ്പിക്കില്ല.
തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്ച ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടു. ഡിസംബർ 26ന് പമ്പയിലെത്തുന്ന ഘോഷയാത്രയ്ക്ക് ശബരിമലയിലേക്ക് എത്തും മുമ്പ് ശരംകുത്തിയിൽ സ്വീകരണം നൽകും.