തിരുവനന്തപുരം (Thiruvananthapuram): ഔദ്യോഗിക വസതിയിലേക്ക് ഫിറ്റ്നസ് ഉപകരണങ്ങൾ (Fitness equipment) സ്ഥാപിക്കാൻ ടെൻഡർ വിളിച്ച് സ്പീക്കർ എ എൻ ഷംസീർ (Speaker AN Shamseer.). ട്രെഡ്മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീൻ, കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ (Treadmill, Leg Keel and Leg Extension Machine, Commercial Cross Trainer Machine) എന്നിവ സ്ഥാപിക്കാനാണ് ടെൻഡർ (Tender ) ക്ഷണിച്ചിരിക്കുന്നത്.
എങ്ങനെയുള്ള ഉപകരണങ്ങളാണ് വേണ്ടതെന്നും ടെൻഡറിൽ വിശദമായി പറയുന്നുണ്ട്. ട്രെഡ്‌മിൽ 5 എച്ച് പിക്ക് മുകളിലുള്ളതായിരിക്കണമെന്ന് മാത്രമല്ല ദൂരം, കലോറി, ഹാർട്ട് റേറ്റ്, പവർ എന്നിവ പ്രദർശിപ്പിക്കുന്ന എൽ ഇ ഡി സ്‌ക്രീൻ ഉണ്ടായിരിക്കണം.
ലെഗ് കെൾ ആൻഡ് ലെഗ് എക്സ്‌റ്റെൻഷൻ മെഷീനിന്റെയും കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീനിന്റെയും ഭാരപരിധി 180 കിലോയ്ക്ക് മുകളിലായിരിക്കണം. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങാനാണ് ടെൻഡർ വിളിച്ചിരിക്കുന്നതെന്ന് സ്‌പീക്കറുടെ ഓഫീസ് വ്യക്തമാക്കി.