Wednesday, July 30, 2025

വിദ്യാർഥികളുമായി വീഡിയോ കോളിൽ സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ അയച്ച അധ്യാപിക അറസ്റ്റിൽ…

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അധ്യാപിക കുറച്ചു കാലമായി വിദ്യാർത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകൾ വീഡിയോ കോളുകളായി മാറി.

Must read

- Advertisement -

മുംബൈ ( Mumbai ) : സ്കൂൾ അധ്യാപിക പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അശ്ലീല വീഡിയോ കോൾ നടത്തിയെന്ന പരാതിയിൽ അറസ്റ്റ് ചെയ്തു. (A school teacher was arrested on charges of making an obscene video call with a minor student.) 35 വയസ്സുകാരിയായ അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അധ്യാപിക കുറച്ചു കാലമായി വിദ്യാർത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകൾ വീഡിയോ കോളുകളായി മാറി. കുട്ടിയുടെ അമ്മ വീഡിയോ കോൾ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

അധ്യാപികയുടെ പെരുമാറ്റം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തുടന്ന് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയും പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.വേറെ വിദ്യാർത്ഥികളോട് അധ്യാപിക സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ ഫോൺ പിടിച്ചെടുത്തു. ടീച്ചറുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

See also  മൂന്നാറിൽ കുടുംബം സഞ്ചരിച്ച ഓട്ടോ ആക്രമിച്ച് കാട്ടാന; ഒരാൾ കൊല്ലപ്പെട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article