കാസര്‍കോട് (Kasargodu) : അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍. (The headmaster said that a mistake was made in the incident in which the student’s eardrum was broken due to a beating.) പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു.
കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റിയതായിരുന്നെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഇന്ന് പരാതി നല്‍കും എന്നാണ് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.