മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. ഒന്നും പേടിക്കണ്ട, വേഗം തന്നെ തിരികെ വരൂ എന്ന പിതാവിന്റെ സങ്കടത്തോടെയുള്ള അഭ്യര്‍ഥന കേട്ടതോടെ കുട്ടികളിലൊരാള്‍ മുഖം പൊത്തിക്കരഞ്ഞു.
ഇരുവരും പരീക്ഷ എഴുതാന്‍ പോയതാണ്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനുളള വലിയ കാരണങ്ങള്‍ രണ്ട് പേര്‍ക്കുമില്ലായിര്ുന്നു. അവള്‍ക്ക് മോഡേണായി നടക്കാന്‍ വലിയ ഇഷ്ടമാണ്. മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പുരികം ത്രഡ് ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. പാന്റ്സ് ഇടണമെന്ന് വാശി പിടിച്ചിരുന്നു. ഞങ്ങള്‍ സമ്മതം കൊടുത്തിരുന്നില്ല. എനിക്കതൊന്നും ഇഷ്ടമുള്ള കാര്യമല്ല എന്നുപറഞ്ഞിരുന്നു. മോഡേണായി നടക്കണമെന്നാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ്യം ചെയ്തതും മുടി സ്ട്രെയ്റ്റന്‍ ചെയ്യുകയാണ്. ഞങ്ങളെയൊക്കെ ബേജാറാക്കിക്കൊണ്ട് അവര്‍ രണ്ടുപേരും ഒരു ടൂര്‍ പോയി എന്നു കരുതുകയാണ് ഞങ്ങള്‍ ഇപ്പോള്‍. കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്.
ഒരു സി.സി ടിവി ദൃശ്യം മാത്രമേ ആകെയൊരു തുമ്പായി ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്നും ഇത്രയെത്തിച്ചതില്‍ എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്. വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് കുട്ടികള്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അത് പ്രശ്നങ്ങളാണ് എന്നത് അവരുടെ തെറ്റിദ്ധാരണയായിരിക്കും. അവര്‍ തിരികെ വരണം. ഞങ്ങള്‍ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. തിരികെ വീട്ടിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്ക് പേടിയുണ്ടാവും. കുട്ടികളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും മാതാപിതാക്കള്‍ നന്ദി പറഞ്ഞു.