തമിഴ് നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി തലസ്ഥാനത്ത് .

Written by Taniniram Desk

Updated on:

തിരുവനന്തപുരം: തമിഴ് നാട് പ്രതിപക്ഷ നേതാവും , AIADMK ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി (Edappadi Palaniswamy )നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10.55 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ AIADMK കേരള സംസ്ഥാന സെക്രട്ടറി ശോഭകുമാർ(Sobhakumar ), സംസ്ഥാന നേതാക്കളായ അഡ്വക്കേറ്റ് പരമേശ്വരന്‍ ,ഹരി ബാബു , പുഷ്പ ശശിധരൻ, സാദത്ത്‌, ജില്ല സെക്രട്ടറി ചെന്നൈ ഷാഹുല്‍ , മണ്ഡലം ഭാരവാഹി ചിന്നപ്പൻ കന്യാകുമാരി ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിക്കും. പിന്നീട് റോഡ് മാർഗം കന്യാകുമാരി(Kanyakumari )യിലെ സ്വാമി തോപ്പ് അയ്യാ വൈകുണ്ഠ സ്വാമി മഠത്തിൽ ദർശനം നടത്തും. പിന്നീട് പാർട്ടിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 7 മണിയോട് കൂടി തിരുവനന്തപുരം വിമാനത്താവളം വഴി അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങും.

ബിജെപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ച ശേഷ൦ ആദ്യമായാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. അതുകൊണ്ടു തന്നെ മാധ്യമ പ്രവത്തകരുടെ ചോദ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .മാത്രമല്ല , വരുന്ന തെരെഞ്ഞെടുപ്പിൽ കേരളത്തിൽ സാന്നിധ്യമറിയിക്കുന്നതിലേക്കായി പാർട്ടി ഘടകത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന സെക്രട്ടറി ശോഭകുമാറുമായി പ്രത്യേക ചർച്ചയുണ്ടാകും.

Related News

Related News

Leave a Comment