കൊച്ചി: എറണാകുളത്ത് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴയിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംസ്ഥാന ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി എം.ജി സാബുവിനൊപ്പം വിരുന്നില്‍ പങ്കെടുത്ത രണ്ട് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.
ഡിവൈഎസ്പിയോടൊപ്പം ഒരു സിപിഒയും ഡ്രൈവറുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഡിവൈഎസ്പി വിരുന്നില്‍ പങ്കെടുത്ത അച്ചടക്ക വീഴ്ചയായാണ് കാണുന്നത്. ഇത് സംബന്ധിച്ച് എറണാകുളം റൂറല്‍ പൊലീസ് അന്വേഷിക്കും.
സംസ്ഥാനത്ത് ഗുണ്ടാആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഗുണ്ടകള്‍ക്കെതിരെയുളള പോലീസ് നടപടികള്‍ കടുപിക്കുന്നതിന്റെ ഭാഗമായി ഗുണ്ട നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി സിഐയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്.