കടലക്കറിയില്‍ വിഷം ചേര്‍ത്ത് പിതാവിനെ കൊന്ന ഡോക്ടര്‍ നേപ്പാളില്‍ മരിച്ച നിലയില്‍

Written by Taniniram

Updated on:

തൃശ്ശൂര്‍ : അവണൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥ് നേപ്പാളില്‍ മരിച്ച നിലയില്‍. കേസില്‍ മയൂര്‍നാഥ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. സന്യാസം സ്വീകരിക്കുന്നതിനാണ് നേപ്പാളില്‍ പോയത്.നേപ്പാളിലെ ഉള്‍ഗ്രാമത്തില്‍ കുളത്തില്‍ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞവര്‍ഷം ഏപ്രിലാണ് പിതാവ് ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി മയൂര്‍നാഥ് കൊലപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങി കാണാതായ മയൂര്‍നാഥന് വേണ്ടി പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മയൂര്‍ നാഥന്റെ മരണവിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നേപ്പാളില്‍ എത്തി മയൂര്‍നാഥിന്റെ മൃതദേഹം നേപ്പാളില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു.

See also  വിടരും മുമ്പേ കൊഴിഞ്ഞ കുരുന്നിന് വിട. ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരചടങ്ങ് നടത്തി

Related News

Related News

Leave a Comment