Friday, April 4, 2025

തെരഞ്ഞെടുപ്പ്‌ ലഹരിയാക്കിയ ഇരിങ്ങാലക്കുടക്കാരന്‍; എല്ലാ തെരഞ്ഞെടുപ്പിലും ആദ്യവോട്ട്

Must read

- Advertisement -

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് ഒരു ആവേശവും ലഹരിയും ആക്കി മാറ്റിയ ഒരാളുണ്ട് ഇരിങ്ങാലക്കുടയില്‍. കൊരുമ്പിശ്ശേരി സുരേഷാണ് 1978 നു ശേഷം കേരളത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിനും ആദ്യം വോട്ട് ചെയ്യുന്ന ഒരാള്‍. 1978 നുശേഷം നിയമസഭാ ലോക്‌സഭ നഗരസഭ എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് പുലര്‍ച്ചെ നാലിനു തന്നെ ഉണര്‍ന്ന് ബൂത്തിലെത്തി വരിനില്‍ക്കുകയാണ് സുരേഷിന്റെ പതിവ്. പോളിംഗ് ഉദ്യോഗസ്ഥര്‍ ഉണരുന്നതിനു മുന്‍പേ ഒന്നാം നമ്പര്‍ വോട്ടറായി വരിനില്‍ക്കും.

ഏഴുമണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വോട്ട് തന്നെ ചെയ്യണമെന്ന് സുരേഷിന് നിര്‍ബന്ധമാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ 82 -ാം ബൂത്തില്‍ ഇന്ന് വോട്ട് ചെയ്തു. 46 കൊല്ലവും ആദ്യം വോട്ട് ചെയ്തത് സുരേഷ് ആണ്. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മുപ്പതാം വാര്‍ഡില്‍ താമസിക്കുന്ന സുരേഷ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. പ്രായം തളര്‍ത്താത്ത ആവേശത്തില്‍ അടുത്ത നിയമസഭയിലും താന്‍ തന്നെ ഒന്നാം നമ്പര്‍ ആയി വോട്ട് ചെയ്യുമെന്ന് സുരേഷ് പറയുന്ന

See also  ആദ്യമായി ഒറ്റയ്ക്ക് വോട്ട് ചെയ്ത അനിൽ ആൻ്റണി മാതാപിതാക്കളുടെ അനുഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article