Sunday, April 6, 2025

സുരേഷ് ​ഗോപി മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചു

Must read

- Advertisement -

തൃശൂര്‍ ഇത്തവണ എടുത്തിരിക്കുമെന്ന് ബിജെപി

മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ​ഗോപി. തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസം​ഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടിൽ സംസാരിച്ചത്. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സുരേഷ് ​ഗോപി എന്നിവർ പങ്കെടുത്തിരുന്നു.

അതേസമയം തൃശൂര്‍ ഇത്തവണ ശരിക്കും എടുത്തിരിക്കുമെന്നാണ് ബിജെപി പറയുന്നതിന് കാരണങ്ങള്‍ പലതാണ്. തോറ്റിട്ടും നാലുവർഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ തൃശൂരിലെ സുരേഷ് ഗോപിയുടെ താരപ്രശസ്തിയും മികച്ച സംഘടനാ സംവിധാനവും കുതിച്ചുയരുന്ന വോട്ട് വളർച്ചയും ഒപ്പം ക്രൈസ്തവസഭയുടെ പിന്തുണയിലുമാണ് പാർട്ടിയുടെ വിശ്വാസം.

ആറിൽ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ബിജെപിയുടെ ആറ് എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാമതാണ് തൃശൂര്‍. സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും ചുവരെഴുതിയുമെല്ലാം കളംപിടിക്കൽ സജീവമാണ് ബിജെപി. ആദ്യം അമിത് ഷായെത്തി. ഇപ്പോള്‍ മോദിയുമെത്തിയത് ബിജെപിക്ക് ആത്മവിശ്വാസം നൽകുകയാണ്.

See also  ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article