- Advertisement -
മഹാശിവരാത്രി ദിനത്തില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.

കേന്ദ്രമന്ത്രിയോടൊപ്പം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ കാപ്റ്റന്‍ ഐ എം വിജയനുമുണ്ടായിരുന്നു. അര മണിക്കൂറോളം ക്ഷേത്രത്തില്‍ സമയം ചെലവഴിച്ച കേന്ദ്രമന്ത്രി ശിവരാത്രിയോടനുബന്ധിച്ച് നടത്തിയ പ്രത്യേക പൂജയിലും പങ്കെടുത്തു. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന മഹാപരിക്രമ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ശിവരാത്രി ദിനത്തില്‍ മഹാദേവന്റെ അുഗ്രഹം തേടി നിരവധി ഭക്തരാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്.