Tuesday, May 20, 2025

Breaking സുരേഷ് ഗോപി തിരുവനന്തപുരത്ത് ; മന്ത്രിസഭയിലേക്കില്ലേ ?ദല്‍ഹിയിലേക്കുളള അടുത്ത ഫ്‌ളൈറ്റ് 12.30 ന്‌

Must read

- Advertisement -

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട് 7.15 ന് നടക്കാനിരിക്കെ സുരേഷ് ഗോപി മന്ത്രിയാകുമെന്നുളള പ്രതീക്ഷയിലാണ് കേരളം. വൈകിട്ടുളള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലുളള ബിജെപി നേതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 6 മണിക്കുളള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രിയാകുമെന്ന പ്രതീക്ഷയുളള തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപി ഇപ്പോഴും തിരുവനന്തപുരത്തെ ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വീട്ടിലാണ്. മന്ത്രിയാകണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചൂവൊയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുളള അടുത്ത ഫ്‌ളൈറ്റ് ഉച്ചയ്ക്ക് 12.30നാണ് അതില്‍ അദ്ദേഹം യാത്രതിരിച്ചില്ലെങ്കില്‍ നരേന്ദ്രമോദിയ്‌ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനുളള സാഹചര്യമുണ്ടാവില്ല.
രാവിലെ പദ്മനാഭസ്വാമി ക്ഷേത്രം ദര്‍ശിക്കാന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം ക്ഷേത്രത്തിലെത്തിയില്ല. സര്‍പ്രൈസ് ഉച്ചവരെ തുടരുമെന്നാണ് സൂചന.

See also  'തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും'; സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article