- Advertisement -
അരലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി തൃശൂരില്‍ സുരേഷ് ഗോപി വിജയമുറപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നെങ്കിലും വിജയം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മധുരം വിതരണം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവേദ്ക്കറും ബിജെപി നേതാക്കളും അദ്ദേഹത്തെ വസതിയിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ.കൃഷ്ണകുമാറും ഭാര്യയും വീട്ടിലെത്തിയിരുന്നു. അല്പസമയത്തിന് ശേഷം പ്രവര്‍ത്തകരുമായി ആഘോഷത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തൃശൂരിലേക്ക് തിരിച്ചേക്കും. സുരേഷ് ഗോപിയുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ തയ്യാറാക്കി നല്‍കാമെന്ന് ബിജെപി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.