സുരേഷ് ഗോപി കല്യാണം മുടക്കിയല്ല, മറുപടി അര്‍ഹിക്കാത്ത പ്രചാരണം; കെ സുരേന്ദ്രന്‍

Written by Web Desk1

Published on:

പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കാനിരുന്ന വിവാഹങ്ങൾ മാറ്റിയെന്ന പ്രചാരണം മറുപടി അര്‍ഹിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സുരേഷ് ഗോപി കല്യാണം മുടക്കിയല്ലെന്ന് സൈബര്‍ കമ്മികള്‍ മനസിലാക്കണം. ഗുരുവായൂരില്‍ കല്യാണങ്ങള്‍ക്ക് മുഹൂര്‍ത്തം ഇല്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

നരേന്ദ്രമോദി വരുന്നത് പ്രമാണിച്ച് ഗുരുവായൂരില്‍ 12 വിവാഹങ്ങളിലാണ് മാറ്റം വരുത്തിയത്. എന്നാല്‍ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ മുഹൂര്‍ത്തം നോക്കാറില്ലെന്നും പ്രധാനമന്ത്രി വരുന്നത് കാരണം സമയം മാത്രമേ മാറ്റമുള്ളൂവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം

See also  സുരേഷ് ഗോപിയ്ക്ക് എതിരായ ആരോപണം നേരറിയാൻ സിബിഐ ?

Leave a Comment