മന്ത്രിസ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച സുരേഷ് ഗോപിയെ അനുനയിപ്പിച്ച് ബിജെപി നേതൃത്വം. പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. അമിത് ഷാ് സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. രാജിവെക്കുന്നത് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ വരുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശം അദ്ദേഹം കൈമാറി.
തൃശൂരിലെ ജനങ്ങള്‍ക്ക് ബിജെപിക്ക് നല്‍കിയ വാഗ്ദാനമായിരുന്നു കേന്ദ്രമന്ത്രി സ്ഥാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന മന്ത്രിസഭാ വികസനത്തില്‍ സുരേഷ് ഗോപിക്ക് ക്യാമ്പിനറ്റ് പദവി നല്‍കുമെന്നും ബിജെപി സംസ്ഥാന ഘടകത്തെ കേന്ദ്രനേതൃത്വം അറിയിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ടു.
മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ പോകുന്നു എന്ന തെറ്റായ വാര്‍ത്ത ഏതാനും മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പ്രചരിപ്പിക്കുന്നു. ഇത് തികച്ചും തെറ്റാണ്. മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍, കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.പ്രധാനമന്ത്രി ജി യുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്