Tuesday, April 29, 2025

ആറ്റുകാൽ ക്ഷേത്രത്തിൽ അന്നദാനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ക്ക് പൊങ്കാലകിറ്റ് നല്‍കും,

ഭക്തിസാന്ദ്രമായി ആറ്റുകാൽ

Must read

- Advertisement -

കേന്ദ്രമന്ത്രി സുരേഷ് ഗോപി രാവിലെ ആശാവര്‍ക്കര്‍മാരുട സമരപന്തലിലെത്തി. നേരിയ ശുഭവാര്‍ത്തകള്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സമരം ചെയ്യുന്ന ആശമാര്‍ക്ക് പൊങ്കാലയിടാന്‍ കിറ്റ് എത്തിക്കുമെന്ന് അദ്ദേഹം സ്വകാര്യമായി അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ഇന്ന് ആറ്റുകാലില്‍ അന്നദാനം നേര്‍ച്ചയായി നല്‍കുന്നത് സുരേഷ് ഗോപിയാണ്.

ആശമാര്‍ക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുത്തുവെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. . യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. അത് ഹാജരാക്കി ഇല്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ല. ആരാണ് കള്ളം പറയുന്നതെന്ന് മാദ്ധ്യമങ്ങള്‍ കണ്ടുപിടിക്കണം. അത് തന്റെ ജോലിയല്ല. പാര്‍ലമെന്റില്‍ ഇന്ത്യയുടെ ആരോഗ്യ മന്ത്രി നുണ പറയുമോ അപ്പോള്‍ ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ അന്വേഷിക്കണം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.എന്റെ നേതാവ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആളാണ് അവിടെനിന്ന് അതു പ്രതീക്ഷിക്കണമെന്ന് സുരേഷ് ഗോപി.ആശമാരുടെ സമരപ്പന്തലില്‍ എത്തിയാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചു കൊടുത്തിരുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളും ഇതിനോടകം അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുകയെന്നായിരുന്നു അവരുടെ വിശദീകരണം.

See also  സര്‍വ്വ രോഗനിവാരിണിയായി മനുഷ്യ മൂത്രം !!തൃശൂരില്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊല്ലം തുളസി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article