തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു. പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയത്.
സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന കേസിൽ പോലീസ് അന്വേഷണം ; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യും
Written by Taniniram
Published on: