Friday, April 4, 2025

കേരളത്തിലെ അധമ ഭരണത്തിനു മേല്‍ ഇടിത്തീ വീഴണേ;യൂണിഫോം സിവില്‍ കോഡ് നടപ്പാക്കിയാല്‍ ജാതി ഇല്ലാതാകും; സുരേഷ് ഗോപി

Must read

- Advertisement -

കേരളസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സുരേഷ് ഗോപി. കെ സുരേന്ദ്രന്റെ കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ അധമ ഭരണത്തിനു മേല്‍ ഇടിത്തീ വീഴണേ എന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളത്. ‘മോദി പദയാത്രയാണ് കേരള പദയാത്ര. അധമ രാഷ്ട്രീയഭരണമാണ് കേരളത്തിലേത്. കേരളത്തിലെ അവസ്ഥ കേട്ടാല്‍ പെറ്റ തള്ളയുടെ തള്ള സഹിക്കില്ല. കേരളത്തിന്റെ പ്രഥമ പൗരന് തെരുവിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത നിലയില്‍ കേരളത്തിലെ അധമ ഭരണം എത്തി. കേസെടുപ്പ് സര്‍ക്കാരായി കേരള സര്‍ക്കാര്‍ മാറി. ആരെന്ത് പറഞ്ഞാലും കേസെടുക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറയുമെന്ന് ഗണിച്ച് കേസെടുക്കുകയും ചെയ്യുന്നുണ്ട്,’ അദ്ദേഹം ആക്ഷേപിച്ചു.

മോദിസര്‍ക്കാര്‍ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കും.
യൂണിഫോം സിവില്‍ കോഡ് നടപ്പാക്കിയാല്‍ ജാതി ഉണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഏക സിവില്‍ കോഡ് വരുമെന്നും അത് ‘കെ റെയില്‍ വരും കേട്ടോ’ എന്ന് പറഞ്ഞതു പോലെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ള ഇന്ത്യയില്‍ സ്ത്രീ സമത്വം വരും. സംവരണം നടപ്പാക്കാന്‍ എടുക്കുന്ന സമയമാണ് പത്തു വര്‍ഷം.

See also  നരേന്ദ്രമോദി 3.0 സര്‍ക്കാരിന് മോടിയോടെ തുടക്കം ; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article