കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്തരിച്ച ചലച്ചിത്രനിര്‍മാതാവ് പിവി ഗംഗാധരന്റെ വീട് സന്ദര്‍ശിച്ചു. മടങ്ങിപോകവെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടോയെന്നായിരുന്നു മനോരമ ലേഖകന്റെ ചോദ്യം. എന്തൊരു ചോദ്യമാണിതെന്നും; എക്‌സിറ്റ് പോള്‍ മുതലേ നിങ്ങളെനിക്ക് ഒരുപാട് താങ്ങുന്നുണ്ട്; ഇതിനൊന്നും ഇനി മറുപടി പറയുന്നില്ലെന്നും എല്ലാവരുടെയും പിന്തുണ ആവശ്യമുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മനോരമ എക്‌സിറ്റ് പോളില്‍ സുരേഷ് ഗോപി മൂന്നാമതെത്തുമെന്നായിരുന്നു പ്രവചനം. കെ.മുരളീധരന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മനോരമ എക്‌സിറ്റ്‌പോളില്‍ പറഞ്ഞിരുന്നു.
നേരത്തെ അദ്ദേഹം കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബിജെപി ജില്ലാ നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മന്ത്രിയായ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപിയുടെ ആദ്യ ദിവസം തുടങ്ങിയത് കോഴിക്കോട് ജില്ലയില്‍ നിന്നായിരുന്നു. ഉപരിതല ചര്‍ച്ചകളുടെ മെറ്റീരിയല്‍ അല്ല താനെന്നും ഭാരതത്തിന്റെ ടൂറിസം മന്ത്രിയാണ് ഞാന്‍. വലിയ ഉത്തരവാദിത്വമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.