Monday, March 31, 2025

ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാനുണ്ട്; 2 വര്‍ഷത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനമേറ്റെടുക്കുന്നതില്‍ ഒഴിവാക്കണം : സുരേഷ് ഗോപി

Must read

- Advertisement -

തൃശൂര്‍ : തൃശൂരില്‍ വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. എന്നാല്‍ ആര് വിജയിക്കുമെന്ന കാര്യം ഇപ്പോഴും പ്രവചനാതീതമാണ്. എന്നാല്‍ എം.പിയായാലും ഉടന്‍ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി.ജോലിയുടെ ഭാഗമായി ചില ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ രണ്ടു വര്‍ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടൈന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ സിനിമ ഉപേക്ഷിച്ച് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ജനങ്ങളെ സേവിക്കാന്‍ മന്ത്രിയാകണമെന്നില്ല.മന്ത്രിയാക്കാന്‍ പരിഗണിക്കുന്നതില്‍ ഏറ്റവും അവസാനത്തെ ആളായാല്‍ മതി. രാജ്യസഭാ എംപിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാര്‍ കേരളത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാകണം എന്ന് താന്‍ കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

See also  ലത്തീഫിനായി ഉള്‍പ്പാര്‍ട്ടിപ്പോര്; കെപിസിസി അധ്യക്ഷ കസേര പിടിക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article