Friday, April 4, 2025

അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി കേട്ടോ; സൂക്ഷിച്ച് സംസാരിക്കണം, കൊച്ചിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ എന്‍ട്രി

ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി

Must read

- Advertisement -

കൊച്ചി: പാര്‍ലമെന്റിലെ വാക്‌പോരിന്റെ ഹാങ്ങ് ഓവര്‍ മാറാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊച്ചിയില്‍. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ”എന്റെ നാവ് പോസ്റ്റ്മോര്‍ട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” സുരേഷ് ഗോപി പ്രതികരിച്ചു. വഖഫ് ബില്ല് രാജ്യസഭയും പാസായതിന് പിന്നാലെയാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്. നാളെ മുനമ്പത്തും സുരേഷ് ഗോപി പോകും.

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. ”അവര്‍ ജാതീയമായി ജനങ്ങളെ തിരിക്കാന്‍ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവന്‍ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവര്‍. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാന്‍ രാജ്യസഭയില്‍ പറഞ്ഞു. ജബല്‍പുര്‍ വിഷയത്തില്‍ നിയമപരമായി നടപടിയെടുക്കും.” സുരേഷ് ഗോപി പറഞ്ഞു. വഖഫ് നന്‍മയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും പറഞ്ഞു. ഭേദഗതി മുസ്‌ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഈ കിരാതം അവസാനിപ്പിച്ചു. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു. ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി.

See also  സുരേഷ് ഗോപിയ്ക്ക് എതിരായ ആരോപണം നേരറിയാൻ സിബിഐ ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article