Saturday, April 5, 2025

ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Must read

- Advertisement -

അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സുരാജിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് കാട്ടി മോട്ടോര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും സുരാജ് ഇതുവരെ പ്രതികരിക്കാത്തതിനാലാണ് കടുത്ത നടപടികള്‍ക്ക് കടക്കുന്നത്. (Suraj Venjaramood’s driving license will be suspended)

കഴിഞ്ഞ ജൂലൈ 29 ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

അപകടത്തില്‍ ശരത്തിന്റെ കാലിനാണ് പരിക്കേറ്റത്. സൂരാജിന് പരിക്കൊന്നും പറ്റിയിരുന്നില്ല.

See also  പത്മജ വേണുഗോപാല്‍ ഗവര്‍ണര്‍ പദവിയിലേക്ക് ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article