വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ നേതാവിന്റെ ഹർജി സുപ്രീംകോടതി തള്ളി

Written by Web Desk1

Published on:

പത്തനംതിട്ട : ഡിസംബർ 20 ന് മൗണ്ട് സിയോൺ ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതിയും തള്ളി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു സുപ്രിം കോടതിയെ സമീപിച്ചത്. ജനുവരി 9 ന് ഹൈക്കോടതി ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗം കൂടിയായ ജെയ്സണെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പെൺകുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് ജെയ്സന്റെ വാദം.

ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. പാർട്ടി പരിപാടികളിലടക്കം ജയിസൺ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിനിയുടെ ആക്ഷേപം. പൊലീസിനെതിരെ ജില്ലാ കോടതിയിൽ വിദ്യാർഥിനി ഹർജി നൽകിയിട്ടുണ്ട്.

അതേസമയം, ഡിസംബർ 20 ന് മൗണ്ട് സിയോൺ ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ മർദിച്ചുവെന്ന പരാതി കളവാണെന്ന് ആരോപണ വിധേയനായ ജെയസൺ ജോസഫ് പറയുന്നു. പെൺകുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ കോളേജിൽ നിന്ന് പുറത്ത് പോകുന്നത് സിസിടിവിയിൽ വ്യക്തമാണെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട് നേരത്തെ ജെയ്സൺ അവകാശപ്പെട്ടിരുന്നു.

See also  സുരക്ഷാ വീഴ്ചയിൽ പാർലമെൻ്റിൽ പ്രതിഷേധം തുടരും

Leave a Comment