Sunday, April 6, 2025

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യമേരി വര്‍ഗീസ് ഉള്‍പ്പെടെയുളള പ്രതികളുടെ ജാമ്യം തളളി സുപ്രീം കോടതി

Must read

- Advertisement -

തിരുവനന്തപുരം: ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റ് പ്രതികളും 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയില്‍ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
ജേക്കബ് സാംസണെതിരെ ഇപ്പോള്‍ 20 കേസുകളാണ് നിലവിലുള്ളത്.

പേട്ട സ്വദേശി സജാദ് കരീം നല്‍കിയ ഒരു കേസിലാണ് കോടതി ുന്‍കൂര്‍ ജാമ്യം തള്ളിയത്. ചലച്ചിത്ര-സീരിയല്‍ താരം ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവും ജേക്കബ് സാംസണിന്റെ മകനുമായ ജോണ്‍ ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ധന്യ മേരി വര്‍ഗീസ് ഉള്‍പ്പെടെ പ്രതിയായ ഫ്‌ലാറ്റ് തട്ടിപ്പ് കേസുകളില്‍ പലതിലും നേരത്തേ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.കേസില്‍ ജേക്കബ് സാംസണ് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവരും കേസിലെ പരാതിക്കാരനായ സജാദ് കരീമിനായി അഭിഭാഷകന്‍ എം ഗീരീഷ് കുമാറും, സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.

കേസില്‍ ധന്യാ മേരി വര്‍ഗീസ്, ജോണ്‍, സഹോദരന്‍ സാമുവല്‍, ജേക്കബ് സാംസണ്‍ എന്നിവരെ പൊലീസ് 2016ല്‍ കസ്റ്റഡിയിലെടുത്തിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡയറക്ടറാണ് ജോണ്‍. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യാ മേരി വര്‍ഗീസ്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. അക്കാലത്ത് തലസ്ഥാനത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പ് കേസായിരുന്നു സാംസണ്‍ ആന്‍ഡ് ബില്‍ഡേഴ്‌സിന്റേത്. ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്ന ധന്യമേരി വര്‍ഗീസ്. ബിഗ്്‌ബോസിനുളളിലും താന്‍ ഈ കേസില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ധന്യ പറഞ്ഞിരുന്നു.

See also  അമലയുടെ ബേബി ഷവര്‍….. വൈറലായി ചിത്രങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article