Tuesday, October 14, 2025

സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്ക് നൽകും; മന്ത്രി ജി ആർ അനിൽ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സപ്ലൈകോയിൽ ഓണത്തിന് സബ്സിഡി വെളിച്ചെണ്ണ. ഒരു കിലോ വെളിച്ചെണ്ണ 339 രൂപയ്ക്ക് നൽകും. (Supplycoil will provide subsidized coconut oil for Onam. One kilo of coconut oil will be sold for Rs. 339.) സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും. മന്ത്രി ജി ആർ അനിലാണ് ആശ്വാസ വാർത്ത അറിയിച്ചത്.

അതേ സമയം, കുറഞ്ഞ വിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെ കൺസ്യുമർഫെഡിന്റെ ഓണചന്തകൾ ഒരുങ്ങുന്നു. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് നാലിന് കരീപ്ര പഞ്ചായത്തിൽ നെടുമൺകാവ് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. കൺസ്യുമർഫെഡ് ഡയറക്ടർ ജി. ത്യാഗരാജൻ അധ്യക്ഷനാകും.

വിപണിയിലെ കൃത്രിമ വിലകയറ്റം പിടിച്ചുനിർത്തുന്നതിന് 26 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ അടക്കം 167 കേന്ദ്രങ്ങളാണ് തുറക്കുക. സംസ്ഥാനത്തു 1800 വിപണന കേന്ദ്രങ്ങൾ തുറക്കും. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയർ, ഉഴുന്ന്, വൻപയർ, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ സ്വന്തമാക്കാം.

ത്രിവേണിയുടെ സ്വന്തം ഉൽപ്പന്നങ്ങളായ മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, അരിപ്പൊടി, റവ, തേയില, വെളിച്ചെണ്ണ എന്നിവയും വിലക്കുറവിൽ ചന്തകളിൽ ലഭ്യമാകും. വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിൽപ്പനക്കായി ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി പരിശോധിച്ച് ഉറപ്പാക്കിയാണ് വിപണനത്തിനെത്തുന്നത്. ഒരു ദിവസം 75 പേർക്ക് വിതരണം ചെയ്യും.’

ജയ അരി 8 കിലോഗ്രാം – 264 രൂപ

കുറുവ അരി 8 കിലോഗ്രാം- 264 രൂപ

കുത്തരി 8 കിലോഗ്രാം- 264 രൂപ

പച്ചരി 2 കിലോഗ്രാം – 58 രൂപ

പഞ്ചസാര 1 കിലോഗ്രാം – 34. 65 രൂപ

ചെറുപയർ 1 കിലോഗ്രാം 90 രൂപ

കടല 1 കിലോഗ്രാം- 65 രൂപ

ഉഴുന്ന് 1 കിലോഗ്രാം- 90 രൂപ

വൻപയർ 1 കിലോഗ്രാം- 70 രൂപ

തുവര പരിപ്പ് 1 കിലോഗ്രാം- 93 രൂപ

മുളക് 1 കിലോഗ്രാം- 115.5 രൂപ

മല്ലി 500 ഗ്രാം -40.95 രൂപ

വെളിച്ചെണ്ണ 1 ലിറ്റർ- 349 രൂപ

സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ചു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഓണചന്തയിൽ എത്തിക്കുക. മറ്റ് നോൺ സബ്‌സിഡി സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലകുറവുണ്ടാകും. 1000 രൂപയുടെ ഓരോ നോൺ സബ്‌സിഡി പർച്ചെയ്‌സിനും സമ്മാന കൂപ്പണും ലഭിക്കും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article