സണ്ണി ലിയോണിൻ്റെ എഞ്ചിനീയറിംഗ് കോളേജ് പരിപാടി കേരള സർവകലാശാലാ വൈസ് ചാൻസലർ തടഞ്ഞു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ജൂലൈ അഞ്ചിന് കേരള സർവകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ സണ്ണി ലിയോണിൻ്റെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ തടഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം രജിസ്ട്രാർക്ക് നൽകി.പുറമേ നിന്നുള്ള പ്രോഗ്രാമിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.

തിരുവനന്തപുരം ഗവ: എൻജിനീറിങ് കോളേജിലും, കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച പരിപാടികളെ തുടർന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു. പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാമ്പസ്സിൽ നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കവേയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കേരള സർവകലാശാലയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ സംഘടന തീരുമാനിച്ചത്.

യാതൊരു കാരണവശാലും വിദ്യാർത്ഥികൾ ഇത്തരം പരിപാടികൾ ക്യാമ്പസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ സണ്ണി ലിയോൺ അഭിനേത്രിയും മോഡലും, ഇപ്പോൾ ഇന്ത്യൻ സിനിമാ രംഗത്തെ നിറ സാന്നിധ്യവുമാണ്.

See also 

Related News

Related News

Leave a Comment