40 കോടി സ്വന്തമാക്കിയ ‘സുന്ദരി’ പശു; ഗിന്നസ് റെക്കോര്‍ഡ്…

Written by Web Desk1

Published on:

ബ്രസീലിയ (Brazeelia) : പശുവിന്റെ വില കേട്ട് ഞെട്ടരുത്!. ലേലത്തില്‍ വിറ്റത് 40 കോടി രൂപയ്ക്ക്. ബ്രസീലില്‍ നടന്ന ലേലത്തിലാണ് നെല്ലൂര്‍ പശു ലോകത്ത് ഉയര്‍ന്ന തുകയ്ക്ക് വിറ്റ പശുവെന്ന ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. വിയറ്റിന – 19 എന്നുപേരുള്ള പശുവാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. (Don’t be shocked by the price of cow!. It was sold at auction for Rs 40 crore. The Nellore cow entered the Guinness Book of World Records as the highest selling cow in the world at an auction held in Brazil. This unique feat was achieved by a cow named Vietna-19.)

1,101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന -19 ന് നെല്ലൂര്‍ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തെക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്. ഉയര്‍ന്ന ഉഷ്ണ പ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരപ്പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യന്‍സ് ഓഫ് ദി വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന്-19 നേടിയിട്ടുണ്ട്.

ലോകത്ത് നെല്ലൂര്‍ പശുക്കളെ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്‌സിക്കോ, അര്‍ജന്റീന, പരാഗ്വെ ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.

See also  തിരുവനന്തപുരം കലക്ടറെ മാറ്റി, അനുകുമാരി പുതിയ കളക്ടര്‍ ശ്രീറാം ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഐഎഎസ് തലപ്പത്ത് മാറ്റങ്ങള്‍

Leave a Comment