Wednesday, March 26, 2025

സംസ്ഥാനത്ത് ഇനി മൂന്ന് ദിവസം വേനൽ മഴ…

കേരളത്തിൽ ഇന്ന് മുതൽ വരുന്ന 3 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Must read

- Advertisement -

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. (Summer rains will continue in the state today, bringing relief from the scorching heat) കേരളത്തിൽ ഇന്ന് മുതൽ വരുന്ന 3 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതിനിടെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. ഇടുക്കി -മൂന്നാർ, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളിൽ യുവി ഇൻഡക്സ് ഉയർന്ന് നിൽക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

See also  സ്വര്‍ണവില വീണ്ടും താഴേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article