കെട്ടിട നിർമ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാധനായിരുന്നു കോൺട്രാക്ടർ സുജാതൻ. എ കോൺട്രാക്ട് ലൈസൻസ് നേടിയിട്ടുള്ള സുജാതൻ ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടു 35 വർഷം പിന്നിടുന്നു. കുറഞ്ഞ ചെലവിൽ ഈടുറ്റ കെട്ടിടങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുമ്പോ ഒപ്പം നൽകുന്നത് സുജാതൻ എന്ന കോൺട്രാക്ടറുടെ വിശ്വാസം കൂടിയായിരുന്നു.
ചിറയിൻകീഴ് താലൂക്കിൽ സുജാതന്റെ കരസ്പർശം ഏൽക്കാത്ത കെട്ടിടങ്ങളില്ല. വിശ്വാസം അതാണ് സുജാതന്റെ മുഖമുദ്ര എന്ന് നാട്ടുകാർ പറയുന്നു. പാർട്ടി ഓഫീസ് മുതൽ വൻകിട കെട്ടിടസമുച്ചയം വരെ സുജാതൻ കോൺട്രാക്ടറുടെ ലിസ്റ്റിൽ ഉണ്ട്. നിർമാണ രംഗത്ത് വലിയ കൊള്ളലാഭം കൊയ്യുന്നവർക് സുജാതൻ ഒരു മാതൃകയാണ്. തന്നെ സമീപിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ് അദ്ദേഹം കെട്ടിട൦ നിർമിച്ചു നൽകിയിരുന്നത്. അതിൽ സമ്പന്നരെന്നോ ദരിദ്രരെന്നോ ഇല്ല. എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം കണ്ടിരുന്നത്. ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപെട്ട് തന്നെ സമീപിക്കുന്ന പാവങ്ങളിൽ നിന്നും യാതൊന്നും തന്നെ കൈപറ്റിയിരുന്നില്ല, അതാണ് ആ മനസിന്റെ വലിപ്പമെന്നു നാട്ടുകാർ പറയുന്നു.