തിരുവനന്തപുരം (Thiruvananthapuram) : കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി ബെൻസൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു. (The clerk of the school was suspended in the incident of Benson, a student of Plus One, who committed suicide in Kattakada.) വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടറും പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ബെൻസന്റെ കുടുംബം ക്ലർക്കിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. റെക്കോർഡിൽ സീൽ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലർക്ക് മോശമായി പെരുമാറിയതിന്റെ മനോവിഷമത്തിലാണ് ബെൻസൺ ആത്മഹത്യ ചെയ്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടറോടും പ്രിൻസിപ്പൽനോടും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ സ്കൂളിലെ ക്ലർക്കായ സനലിനെ സസ്പെഡ് ചെയ്തത്.
ബെൻസന്റെ മരണത്തിൽ മുഖ്യമന്ത്രി, കളക്ടർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ ബെൻസണെ ഇന്നലെ രാവിലെയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ലർക്ക് മോശമായി പെരുമാറിയതിന്റെ മനോവിഷമത്തിൽ ബെൻസൺ ആത്മഹത്യ ചെയ്തെന്ന കുടുംബത്തിന്റെ ആരോപണം പോലീസും അന്വേഷിക്കുന്നുണ്ട്. അതിനിടെ ബെൻസിന്റെ മൃതദേഹം സംസ്കരിച്ചു.