ടവറില്‍ കയറി പെട്രോളുമായി യുവാവിന്റെ ആത്മഹത്യാ ഭീഷണിസ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ കൊണ്ടുവരണമെന്ന് ആവശ്യം; ഗതികെട്ട് ആഗ്രഹം സാധിച്ചു നല്‍കി പോലീസ്

Written by Taniniram

Published on:

നാട്ടുകാരെയും പോലീസീനെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയില്‍ നിര്‍ത്തി പത്തനംതിട്ട അടൂരില്‍ യുവാവിന്റെ ആത്മഹത്യ ഭീക്ഷണി. 110 കെവി വൈദ്യുതലൈനിന്റെ മുകളില്‍ ട്രാന്‍സ്മിഷന്‍ ടവറില്‍ കയറിയാണ് മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39) ആത്മഹത്യ ഭീക്ഷണി മുഴക്കിയത്. കയ്യില്‍ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാന്‍സ്മിഷന്‍ ടവറിന്റെ ഏറ്റവും മുകളില്‍ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ പോലീസ് നാന്നയി കഷ്ടപ്പെട്ടു. നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഇയാളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്റെ അടുത്തേക്ക് ഫയര്‍ ഫോഴ്‌സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല.

പിന്നീട് യുവാവിന്റെ ആവശ്യം കെട്ട് പോലീസ് ഞെട്ടി. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്ന നിലപാട് രതീഷ് എടുത്തു. ഗത്യന്തരമില്ലാതെ പറഞ്ഞ പെണ്‍കുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് ഇയാള്‍ അല്‍പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ കുടുങ്ങി ഇരുന്നു. ഇതോടെ സ്റ്റേഷന്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ. മഹേഷ് , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ്.സന്തോഷ് എന്നിവര്‍ ടവറില്‍ കയറി രതീഷിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു

സംഭവത്തെ തുടര്‍ന്ന് രാത്രി പത്ത് മണി മുതല്‍ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. താഴെയിറക്കിയ ഇയാളെ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

See also  കല്യാൺ ജൂവല്ലേഴ്സിന്റെ വൻ കുതിപ്പ്; വിപണി മൂല്യം 40,000 കോടി

Related News

Related News

Leave a Comment