തിരുവനന്തപുരം (Thiruvananthapuram): സപ്ലൈകോ (Supplyco) യിലെ സബ്സിഡി ആശ്വാസം (Subsidy relief) ഇനിയില്ല. സാധാരണഗതിയിൽ പതിമൂന്നുതരം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി (Subsidy on consumer goods) ഉൾപ്പെടെയുള്ള അനുകൂലങ്ങൾ സപ്ലൈകോ (Supplyco) വഴി സാധാരണക്കാർക്ക് ക്രിസ്മസ് ന്യൂ ഇയർ (Christmas New Year) വിപണിയിൽ ലഭിക്കുമായിരുന്നു. ഈ സംവിധാനം വലിയൊരു ആശ്വാസമായിരുന്നു പകർന്നിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇത്തവണ പ്രതിസന്ധി ഉയർന്നിരിക്കുകയാണ്.
സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്ന സപ്ലൈകോ (Supplyco) വഴിയുള്ള സബ്സിഡി സാധനങ്ങളുടെ (subsidized goods) വില വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോ (Supplyco) വഴി വിതരണം ചെയ്യുന്ന സബ്സിഡി (subsidi) സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനമെടുത്തിരിക്കുകയാണ്. സപ്ലൈകോ ഔട്ട് ലെറ്റു (Supplyco outlet)കൾ വഴി സാധാരണക്കാരെ ലക്ഷ്യമിട്ട് 13 സാധനങ്ങൾക്ക് നൽകിയിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി (subsidi) ഉൽപന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തിൽ തീരുമാനമായിക്കഴിഞ്ഞു.
2016ൽ ആദ്യ പിണറായി സർക്കാരിൻ്റെ (Pinarayi government) തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്സിഡി (subsidi) സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്നുള്ളത്. ആ തീരുമാനത്തിനാണ് തുടർ ഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ റദ്ദാകുന്നത്. വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയായിരുന്നു സപ്ലൈകോ പിന്തുടർന്നു വന്നിരുന്നത്.
സപ്ലൈകോ വഴി സബ്സിഡി (Subsidized by SupplyCo) യായി നൽകുന്ന സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. സർക്കാർ തലത്തിൽ വിശദമായി പലപ്പോഴായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ വില വർദ്ധിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. നവംബർ മാസത്തിലാണ് എൽഡിഎഫ് നേതൃയോഗം വില വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടർന്ന് ഇതിനെക്കുറിച്ച് പഠിക്കാനായി സർക്കാർ വിദഗ്ദധ സമിതിയെ നിയോഗിച്ചു. സമിതി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച സർക്കാർ സപ്ലൈകോ (Supplyco )വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങളുടെ സബ്സിഡി (subsidi) വില വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.