വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു; പ്രതിക്കായി തെരച്ചിൽ

Written by Web Desk1

Published on:

കൊല്ലം: വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡിൽ വച്ചാണ് സംഭവം. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്.

ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ ആശുപത്രിയിലാക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വിദ്യാർത്ഥിനിയെ സ്കാനിംഗിന് വിധേയയാക്കി. പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Related News

Related News

Leave a Comment