സർക്കാർ ജീവനക്കാർക്ക് കർശന നിർദ്ദേശം; ഓഫിസ് പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിൽ കൾച്ചറൽ ഫോറങ്ങൾ വേണ്ട…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന രീതിയില്‍ രൂപീകരിക്കുന്നതിന് വിലക്ക്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിരിക്കുന്നത്

ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് കര്‍ശന നിര്‍ദേശമാണ് വിജ്ഞാപനത്തിലുള്ളത് .ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്പെഷല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

See also  പി സരിനെ പാലക്കാട്‌ LDF സ്ഥാനാർത്ഥിയാക്കിയത് ജയിക്കാനാണ്; എം വി ഗോവിന്ദൻ…

Related News

Related News

Leave a Comment