രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Written by Web Desk1

Published on:

പാലക്കാട്: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രവകടങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പലയിടത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനിലെത്തിച്ച ശേഷവും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടര്‍ന്നു.

അറസ്റ്റ് ചെയ്ത ശേഷം പ്രവര്‍ത്തകരോട് പോലീസ് അപമര്യാദമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പരാതി നല്‍കിയാല്‍ പരിശോധിച്ച് നടപടിയെടുക്കാം എന്ന് പാലക്കാട് സൗത്ത് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം അവസാനിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജില്ലയായ പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിലായിരുന്നു അടൂരിലെ പ്രതിഷേധം. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിലും കണ്ണൂരിലും പ്രതിഷേധമുണ്ടായി. കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണര്‍ ഓഫീസ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

Related News

Related News

Leave a Comment