സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്, 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് താപനില കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് (The weather department has warned that the temperature will rise.). 10 ജില്ലകളിൽ യെല്ലോ അലേർട്ട്. 2024 ഫെബ്രുവരി 27 മുതൽ 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C (Kollam and Kottayam districts recorded a high of 38°C) വരെയും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C (Thiruvananthapuram, Alappuzha and Ernakulam districts recorded a high of 37°C) വരെയും.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C (Thrissur, Palakkad, Malappuram, Kozhikode and Kannur districts recorded a high of 36°C) വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2024 ഫെബ്രുവരി 27 മുതൽ 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

See also  ‘മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നു’: ശശി തരൂർ

Related News

Related News

Leave a Comment